---
title: "ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Bag manufacturing unit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/33837/Bag manufacturing unit"
published_at: "2022-03-25T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623d72b350e9b_Picsart_22-03-25_13-13-07-982.jpg"
keywords: []
---

# ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:**  കണിച്ചാർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം ആരംഭിച്ചു.

## Article Content

 കണിച്ചാർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഐശ്വര്യ പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ് കണിച്ചാറിൽ പ്രവർത്തനം ആരംഭിച്ചു.

പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിനൊപ്പം പ്ലാസ്റ്റിക് ബദൽ ഉൽപ്പന്നങ്ങളുടെ മേളയും ഒരുക്കിയിട്ടുണ്ട്. പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജോസഫ്, കണിച്ചാർ സി.ഡി.എസ് ചെയർപേഴ്സൺ സനില അനിൽ എന്നിവർ സംസാരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി കണിച്ചാർ യൂണിറ്റ് വൈസ് പ്രസിഡന്റ് നാരായണൻ മണലുമാലി ആദ്യ വിൽപന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/33837/Bag manufacturing unit)